NEWSROOM

IPL 2025 | ക്രീസില്‍ തിളങ്ങി സഞ്ജുവും വൈഭവും; ചെന്നൈയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി രാജസ്ഥാന്‍

33 പന്തില്‍ വൈഭവ് സൂര്യവംശി 57 റണ്‍സ് നേടി. വെറും 27 റണ്‍സിലാണ് വൈഭവ് അര്‍ധ സെഞ്ചുറി കടന്നത്.

Author : ന്യൂസ് ഡെസ്ക്


ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്. 17 ഓവറും ഒരു ബോളും പിന്നിട്ടപ്പോള്‍ ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സ് എന്ന ലക്ഷ്യം രാജസ്ഥാന്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.

ഓപ്പണര്‍മാരായി ഇറങ്ങിയ യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയുമാണ് തുടക്കം തന്നെ രാജസ്ഥാന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 19 ബോളില്‍ യശസ്വി 36 റണ്‍സ് നേടിയപ്പോള്‍ 33 പന്തില്‍ വൈഭവ് സൂര്യവംശി 57 റണ്‍സ് നേടി. വെറും 27 പന്തിലാണ് വൈഭവ് അര്‍ധ സെഞ്ചുറി  കടന്നത്. 

ജയ്‌സ്വാള്‍ പുറത്തായതിന് പിന്നാലെ സഞ്ജു-വൈഭവ് കൂട്ടുകെട്ട് ആറ് ഓവറില്‍ 50 റണ്‍സ് മറികടന്നു. 31 പന്തില്‍ സഞ്ജു സാംസണ്‍ 41 റണ്‍സ് ആണ് നേടിയത്.

എന്നാല്‍ റിയാന്‍ പരാഗ് നാല് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്. ധ്രുവ് 12 ബോളില്‍ 31 റണ്‍സ് നേടിയപ്പോള്‍ ഷിമ്രോണ്‍ ഹെറ്റ്‌മ്യേര്‍ 5 ബോളില്‍ 12 റണ്‍സ് നേടി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ 187 റണ്‍സ് ആണ് നേടിയത്. ആയുഷ് മാത്രേയും ഡേവണ്‍ കോണ്‍വായുമാണ് ഓപ്പണര്‍മാരായി ഇറങ്ങിയത്. 20 ബോളില്‍ ആയുഷ് 43 റണ്‍സ് നേടി. 8 ഫോറുകളും ഒരു സിക്‌സുമാണ് ആയുഷ് നേടിയത്.

ഇതിന് പിന്നാലെ ഇറങ്ങിയ ഉര്‍വില്‍ പട്ടേല്‍ റണ്‍സ് ഒന്നും നേടാതെ പുറത്തായി. അശ്വിന്‍ 13 റണ്‍സ് മാത്രമാണ് നേടാനായത്. ജഡേജ അഞ്ച് പന്തില്‍ 1 റണ്‍സ് മാത്രമാണ് നേടിയത്. ഡെവാള്‍ഡ് 25 ബോളില്‍ 42 റണ്‍സ് നേടി, ശിവം ഡുബേ 32 പന്തില്‍ 39 റണ്‍സും ധോണി 17 പന്തില്‍ 16 റണ്‍സും നേടി. അവസാനം ഇറങ്ങിയ അന്‍ഷുല്‍ കാംബോജ് അഞ്ച് റണ്‍സും നൂര്‍ അഹമ്മദ് രണ്ട് റണ്‍സും മാത്രമാണ് നേടിയത്.

SCROLL FOR NEXT