NEWSROOM

"വനഭേദഗതി നിയമം പിൻവലിക്കണം, സർക്കാരിൻ്റേത് ഉദാസീനത"; വന്യജീവി ആക്രമണത്തിൽ സർക്കാരിനെ വിമർശിച്ച് രമേശ്‌ ചെന്നിത്തല

"കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയാൽ പ്രശ്നം കഴിയുമോ? വനഭേദഗതി നിയമം സർക്കാർ പിൻവലിക്കണം," ചെന്നിത്തല

Author : ന്യൂസ് ഡെസ്ക്


വന്യജീവി ആക്രമണത്തിൽ കേരള സർക്കാരിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ വളരെ ഉദാസീനതയാണ് കാണിച്ചു കൊണ്ടിരിക്കുന്നത് എന്നും ഒരു നടപടിയും സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്നും ചെന്നിത്തല വിമർശിച്ചു.

"കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയാൽ പ്രശ്നം കഴിയുമോ? വനഭേദഗതി നിയമം സർക്കാർ പിൻവലിക്കണം. വനം വകുപ്പ് ഉദ്യോഗസ്ഥർ കാരണം കർഷകർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കേരളത്തിൽ ഇപ്പോൾ ആവശ്യത്തിലേറെ വനമുണ്ട്. മനുഷ്യർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. കേരളത്തിൽ സീറോ ടു ഒൺ ബഫർ സോൺ ആവശ്യമില്ലാത്ത കാര്യമാണ്. മലയോര മേഖലയിൽ ഏറെ അരക്ഷിതാവസ്ഥയാണ് ഉള്ളത്," രമേശ്‌ ചെന്നിത്തല ചൂണ്ടിക്കാട്ടി.

SCROLL FOR NEXT