NEWSROOM

മണിയാർ ജലവൈദ്യുതി പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി രമേശ്‌ ചെന്നിത്തല: മുഖ്യമന്ത്രിക്ക് കത്ത് നൽകി

സ്വകാര്യ കമ്പനിക്ക് കരാർ നീട്ടി നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു

Author : ന്യൂസ് ഡെസ്ക്


മണിയാർ ജലവൈദ്യുതി പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് രമേശ്‌ ചെന്നിത്തല കത്ത് നൽകി. വിഷയത്തിൽ കർശനവും വേഗത്തിലുമുള്ള നടപടി ഉണ്ടാകണമെന്നും കത്തിൽ ചെന്നിത്തല ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജനങ്ങളോടും വരാനിരിക്കുന്ന തലമുറയോടും സംസ്ഥാന സർക്കാർ കാണിക്കുന്ന വഞ്ചനയായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.



പദ്ധതിയുടെ ബിഒടി കരാർ നീട്ടി നൽകാനുള്ള സർക്കാർ തീരുമാനത്തിന് പിന്നിൽ അഴിമതിയുണ്ട്. യൂണിറ്റിന് വെറും 50 പൈസ നിരക്കിൽ വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന നിലയമാണ് ലാഭം നോക്കി സ്വകാര്യ കമ്പനിക്ക് എഴുതിക്കൊടുക്കാൻ ഒരുങ്ങന്നത്. സ്വകാര്യ കമ്പനിക്ക് കരാർ നീട്ടി നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു.

അടുത്ത പത്ത് വർഷത്തേക്ക് യാതൊരുവിധ അറ്റകുറ്റപ്പണയും നടത്താതെ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ശേഷിയും, സൗകര്യവും ഈ പ്രോജക്ടിനുണ്ട്. ഈ പ്രോജക്ട് കൈമാറിക്കിട്ടുകയാണെങ്കിൽ അടുത്ത പത്ത് വർഷം കൊണ്ട് ഏതാണ്ട് 140 കോടി രൂപയുടെ പ്രയോജനം വൈദ്യുതി ഉപഭോക്താക്കൾക്ക് കൈമാറാനാകുമെന്ന് കെഎസ്ഇബി തന്നെ സർക്കാരിനെ അറിയിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ പദ്ധതി സ്വകാര്യ കമ്പനിക്ക് വിട്ട് നൽകാനുള്ള തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല കത്തിൽ പറഞ്ഞു.

SCROLL FOR NEXT