NEWSROOM

"പാലക്കാട് മത്സരം കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ, കെ. മുരളീധരൻ പാർട്ടി വിടില്ല, ബിജെപിയിലേക്ക് ക്ഷണിച്ച സുരേന്ദ്രന് തെറ്റി"

മുരളീധരനോട്‌ തനിക്ക് സഹതാപമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ്റെ പ്രസ്താവന

Author : ന്യൂസ് ഡെസ്ക്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരം കോൺഗ്രസും ഇടത് പക്ഷവും തമ്മിലാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ. മുരളീധരനെ ബിജെപിയിലേക്ക് ക്ഷണിച്ച കെ. സുരേന്ദ്രനാണ് തെറ്റെന്നും മുരളീധരൻ പാർട്ടി വിടില്ലെന്നും ചെന്നിത്തല പറഞ്ഞു.

കോൺഗ്രസ് നേതാവ് കെ. മുരളീധരനോട്‌ തനിക്ക് സഹതാപമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ്റെ പ്രസ്താവന. ആട്ടും തുപ്പും ചവിട്ടും ഏറ്റ് അടിമയെ പോലെ എന്തിനാണ് കെ. മുരളീധരൻ കോൺഗ്രസ്സിൽ തുടരുന്നതെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്.

സ്വന്തം അമ്മയെ അവഹേളിച്ച ആൾക്കു വേണ്ടി അദ്ദേഹം വോട്ട് പിടിക്കുകയാണ്. മുരളീധരന് തകരാർ സംഭവിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുരളീധരന് ഓട്ടമുക്കാലിൻ്റെ വില പോലുമില്ലാത്ത അവസ്ഥയിലാക്കിയെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. 

SCROLL FOR NEXT