NEWSROOM

'ഡേറ്റകൾ സിപിഎമ്മിൻ്റേത് തന്നെ, കോൺഗ്രസ് പോരാട്ടം ഇടത് പക്ഷത്തിന് എതിരെ'; ശശി തരൂരിനെ തള്ളി ചെന്നിത്തല

തരൂർ പാർട്ടി നിലപാടുകൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ

Author : ന്യൂസ് ഡെസ്ക്


ഇടതു സർക്കാരിനെ പുകഴ്ത്തിയുള്ള ലേഖന വിവാദത്തിൽ ശശി തരൂർ എംപിക്ക് മറുപടിയുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡേറ്റകൾ സിപിഎമ്മിൻ്റേത് തന്നെയാണ്. അന്താരാഷ്ട്ര ഏജൻസികൾക്ക് ഡേറ്റ നൽകുന്നത് സിപിഎമ്മിന്റെ പിആർ ഏജൻസിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തരൂർ പാർട്ടി നിലപാടുകൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ. കൂടുതൽ വിവാദത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പോരാട്ടം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് എതിരെയാണ്. ഒരു നല്ല വ്യവസായ അന്തരീക്ഷവും കേരളത്തിലില്ല. ഈ സർക്കാരിനെതിരെ കേരളത്തിലെ എല്ലാ കോൺഗ്രസുകാരും ഒറ്റക്കെട്ടായി നീങ്ങുകയാണ്. അതോടൊപ്പം ശശി തരൂരും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ പിആർ ഏജൻസിയുടെ കളിയാണ് നടക്കുന്നത്. അന്താരാഷ്ട്ര ഏജൻസികൾക്ക് ഡാറ്റകൾ നൽകുന്നത് ഈ സർക്കാർ തന്നെയല്ലേ. ഡേറ്റകൾ ആകാശത്തു നിന്നും പൊട്ടിമുളച്ചതല്ലല്ലോ എന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

കേരളത്തിൽ തൊഴിലില്ലായ്മ വർദ്ധിക്കുകയാണ്. ചെറുപ്പക്കാർ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ തകർച്ചയിലാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. ഡിവൈഎഫ്ഐ നടത്തേണ്ടത് സ്റ്റാർട്ട് അപ് പരിപാടിയല്ല. ഡിവൈഎഫ്ഐയും എസ്എഫ്ഐയും ആദ്യം ക്യാംപസുകളിലെ റാഗിങ് അവസാനിപ്പിക്കട്ടെ. എന്നിട്ടാകട്ടെ സ്റ്റാർട്ടപ്പും കാര്യങ്ങളുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

SCROLL FOR NEXT