വയനാട് ദുരന്തത്തോടനുബന്ധിച്ചുള്ള പുനരധിവാസത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിൽ എടുത്തുവേണം മുന്നോട്ട് പോകാന്‍. പ്രതിപക്ഷത്തിൻ്റെ പൂർണ സഹകരണം ഉണ്ടാകും. ചരിത്രത്തെ തിരുത്തി എഴുതാൻ ശ്രമിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ചരിത്രം അനുസ്മരിക്കേണ്ടത് കടമയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പൂർണ സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യയെ നയിക്കാൻ നടന്ന സമരമായിരുന്നു ക്വിറ്റ് ഇന്ത്യ സമരം. നമ്മുടെ രാജ്യത്തും അയൽ രാജ്യങ്ങളിലും ഏകാധിപത്യ പ്രവണത നിലനിൽക്കുന്നുണ്ട്. ഇന്ത്യ ഗവൺമെൻ്റിൻ്റെ വിദേശ നയം പാളുന്നുണ്ടെന്നും, പലതവണ ഭരിച്ചിട്ടും കോൺഗ്രസിൻ്റെ വിദേശ നയം പാളിപ്പോയില്ലെന്നും രമേശ് ചെന്നിത്തല ഓർമപ്പെടുത്തി. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കണ്ടത് ഏകാധിപത്യത്തിനും സർവാധിപത്യത്തിനുമെതിരേ ജനത പ്രതികരിക്കുന്ന കാഴ്ചയായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.