NEWSROOM

ബാക്ക് ടു തായ്‌ലാന്‍ഡ്; കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു

കസ്റ്റസ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് പക്ഷികളെ തിരിച്ചയച്ചത്

Author : ന്യൂസ് ഡെസ്ക്

നെടുമ്പാശേരിയിലേക്ക് അനധികൃതമായി എത്തിച്ച അപൂർവ ഇനം പക്ഷികളെ തായ്‌ലാന്‍ഡിലേക്ക്  തിരിച്ചയച്ചു. കഴിഞ്ഞ ദിവസമാണ് നെടുമ്പാശേരി വിമാനത്താവളവം വഴി കടത്താൻ ശ്രമിച്ച വിദേശ പക്ഷികളെ കൊച്ചി എയർ കസ്റ്റസ് പിടികൂടിയത്.  ചൊവ്വാഴ്ച പുലർച്ചെയാണ് തായ് എയർവേയ്സിൽ പക്ഷികളെ തിരിച്ചയച്ചത്. തായ്‌ലാന്‍ഡിലെ അനിമൽ ക്വാറൻ റൈൻ അതോറിറ്റീസ് അധികൃതർ പക്ഷികളെ ഏറ്റുവാങ്ങി. കസ്റ്റസ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് പക്ഷികളെ തിരിച്ചയച്ചത്.

Also Read: സോഷ്യൽ മീഡിയ തിരയുന്ന 'ബ്രയിന്‍ റോട്ട്'; ഓക്സ്ഫോർഡ് സർവകലാശാല തെരഞ്ഞെടുത്ത വാക്കിൻ്റെ അർഥം എന്താണ് ?


തിങ്കളാഴ്ച പുലർച്ചെയാണ് തായ് എയർവേയ്‌സിൽ എത്തിയ തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശിനി ബിന്ദുമോൾ (47), ശരത് (24) എന്നിവരിൽനിന്നാണ് കസ്റ്റംസ് ലക്ഷങ്ങൾ വിലവരുന്ന പക്ഷികളെ പിടികൂടിയത്. ബാഗേജുകള്‍ പരിശേധിക്കുന്നതിനിടയില്‍ ചിറകടി ശബ്ദം കേട്ട ഉദ്യോഗസ്ഥരാണ് പക്ഷികളെ കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ പരിശോധനകൾക്കും നടപടികൾക്കുമായി വനംവകുപ്പിന് പക്ഷികളെയും യാത്രക്കാരെയും കൈമാറി. 25,000 മുതൽ രണ്ടുലക്ഷം രൂപവരെ വിലയുള്ള പക്ഷികളെയാണ് ഇവർ കടത്താന്‍ ശ്രമിച്ചത്. 75,000 രൂപ പ്രതിഫലത്തിന് വേണ്ടിയാണ് പക്ഷികളെ കടത്തിക്കൊണ്ടുവന്നതെന്നാണ് ഇവരുടെ മൊഴി.

SCROLL FOR NEXT