സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് ഇന്ന് പുനരാരംഭിക്കും. തിരുവനന്തപുരം ജില്ലയിലാണ് ആദ്യഘട്ട മസ്റ്ററിംഗ്. ഈ മാസം 24 വരെയാണ് തിരുവനന്തപുരത്ത് മസ്റ്ററിംഗ് നടക്കുക. കേന്ദ്രസർക്കാരിൻ്റെ കർശന നിർദേശത്തെ തുടർന്നാണ് മസ്റ്ററിങ് തുടങ്ങുന്നത്.
READ MORE: ആറൻമുള ഉത്രട്ടാതി വള്ളംകളി ഇന്ന്; 52 വർഷങ്ങൾക്ക് ശേഷം ജലഘോഷയാത്രയിൽ പങ്കെടുക്കാൻ പള്ളിയോടങ്ങളും
കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള സ്കൂളുകൾ, അംഗനവാടികൾ തുടങ്ങിയ സ്ഥലങ്ങളിൽ ക്യാമ്പുകൾ നടത്തിയായിരിക്കും മസ്റ്ററിംഗ് നടപ്പാക്കുക. . റേഷൻ കാർഡിൽ പേരുള്ള മുഴുവൻ ആളുകളും ഇതിൻ്റെ ഭാഗമാകണം. ഏഴ് ജില്ലകളില്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്നു വരെയും, ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെ ബാക്കി ജില്ലകളിലും മസ്റ്ററിങ് നടക്കും.
അതേസമയം, റേഷൻ വിതരണ വേളയിൽ തന്നെ മസ്റ്ററിങ്ങ് നടത്താനുള്ള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് നിർദേശത്തെ റേഷൻ വ്യാപാരികൾ എതിർത്തിരുന്നു. മസ്റ്ററിങ്ങ് നടത്താൻ പ്രത്യേക ക്യാമ്പുകൾ സർക്കാർ സംഘടിപ്പിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടുന്നത്. റേഷൻ മസ്റ്ററിങ് സുതാര്യമാക്കണമെന്നും റേഷൻ വ്യാപാരികൾ പറയുന്നു.