NEWSROOM

ഭക്ഷ്യധാന്യങ്ങളെത്തുന്നില്ല; സംസ്ഥാനത്തെ റേഷന്‍കടകള്‍ കാലിയാകുന്നു

സമരം ഈയാഴ്ച അവസാനിച്ചില്ലെങ്കില്‍ സ്റ്റോക്ക് കുറവുള്ള റേഷന്‍കടകള്‍ അടയ്ക്കാനാണ് സാധ്യത

Author : ന്യൂസ് ഡെസ്ക്

ഭക്ഷ്യധാന്യങ്ങളെത്താത്തതിനെ തുടർന്ന് സംസ്ഥാനത്തെ റേഷന്‍കടകള്‍ കാലിയാകുന്നു. വിതരണക്കൂലി ലഭിക്കാതെ വന്നതോടെ കരാറുകാര്‍ സമരം ആരംഭിച്ചതോടെയാണ് റേഷൻ കടകളിൽ സാധനങ്ങൾ എത്തുന്നതിൽ ഇടിവ് വന്നത്. സമരം ഈയാഴ്ച അവസാനിച്ചില്ലെങ്കില്‍ സ്റ്റോക്ക് കുറവുള്ള റേഷന്‍കടകള്‍ അടയ്ക്കാനാണ് സാധ്യത.

എഫ്‌സിഐ ഗോഡൗണുകളില്‍ നിന്ന് സപ്ലൈകോ ഗോഡൗണുകളിലേക്കും അവിടെ നിന്ന് റേഷന്‍കടകളിലേക്കും ഭക്ഷ്യധാന്യം എത്തിക്കുന്ന ലോറിക്കരാറുകാര്‍ കൂട്ടത്തോടെ സമരത്തിലാണ്. ഇവര്‍ക്ക് സെപ്തംബറിലെ 60ശതമാനം വിതരണക്കൂലിയും ഒക്ടോബര്‍, നവംബര്‍,ഡിസംബര്‍ മാസങ്ങളിലെ കരാര്‍ തുകയും പൂര്‍ണമായും കിട്ടാനുണ്ട്.



സമരം ഒത്തുതീര്‍പ്പാക്കാനായി സെപ്തംബറിലെ 50ശതമാനം തുക അനുവദിച്ചെങ്കിലും സമരം അവസാനിപ്പിക്കാന്‍ കരാറുകാര്‍ തയ്യാറായില്ല. അതേസമയം കഴിഞ്ഞമാസം എഫ്‌സിഐയില്‍ നിന്ന് എത്തിച്ച ഭക്ഷ്യധാന്യം സപ്ലൈകോ ഗോഡൗണുകളില്‍ നിറഞ്ഞു കിടക്കുകയാണ്. ഇവ റേഷന്‍കടകള്‍ക്ക് വിതരണം ചെയ്താലേ ഇനി എഫ്‌സിഐയില്‍ നിന്ന് എത്തിക്കുന്ന ഭക്ഷ്യധാന്യങ്ങൾ സംഭരിക്കാനാകൂ.

SCROLL FOR NEXT