NEWSROOM

Realme GT 7, GT 7T ഇനി ഇന്ത്യയിലും; ആദ്യ ലോഞ്ചിങിന് സാക്ഷ്യം വഹിച്ച് കോഴിക്കോട്

റിയൽമി GT 7, GT 7T സിരീസുകളും ഇനി മൈജി ഷോറൂമുകളിൽ ലഭ്യമാകും

Author : ന്യൂസ് ഡെസ്ക്

സ്‌മാർട്ട് ഫോൺ ബ്രാൻഡായ റിയൽമിയുടെ ഏറ്റവും പുതിയ സീരീസുകളായ GT 7, GT 7T എന്നിവയുടെ ഇന്ത്യയിലെ ആദ്യ ലോഞ്ചിങ് മൈജി ചെയർമാൻ എ. കെ. ഷാജി നിർവഹിച്ചു. ലോകവിപണിയിൽ പാരീസിൽ ഫോൺ ലോഞ്ച് ചെയ്ത അതേ സമയത്ത് തന്നെയാണ് എ. കെ. ഷാജി കോഴിക്കോടും ലോഞ്ചിങ് നിർവഹിച്ചത്. 20 വർഷത്തിനുള്ളിൽ മൈജി ഒരു മില്യൻ ഉപഭോക്താക്കളും 4000 കോടി വിറ്റുവരവുമായി മുന്നേറുകയാണെന്ന് ചെയർമാൻ എ. കെ. ഷാജി പറഞ്ഞു. റിയൽമി സെയിൽസ് സ്റ്റേറ്റ് ഹെഡ് ഷാജി ജോണും ചടങ്ങിൽ പങ്കെടുത്തു. 


ലോകത്തിലാദ്യമായി ഐസ് സെൻസ് ഗ്രാഫീൻ ഡിസൈനാണ് റിയൽമി GT 7, GT 7T സിരീസ് ഫോണുകളുടെ പ്രത്യേകത. ഇതുകാരണം ഫോണുകൾ ചൂടാകുന്നത് 6 ഡിഗ്രി സെൽഷ്യസ് വരെ കുറവായിരിക്കും. ഗെയിമിങിന് ഫോക്കസ് നൽകിയുള്ള നിരവധി ഫീച്ചറുകൾ GT 7, GT 7T ഫോണുകളിൽ ഉണ്ട്.

120FPS വരെ ഗെയിം സാധ്യമാകുന്ന AI ഗെയിമിംഗ് സൂപ്പർ ഫ്രെയിം, 1.5K ഗെയിമിംഗ് റെസല്യൂഷൻ, ഹാൻഡ്രോൺ സ്കെച്ചുകൾ ഇമേജുകൾ ആക്കി മാറ്റുന്ന എഐ സ്കെച്ച് ഇമേജ് പ്രോപ്പർട്ടി, AI സഹായത്തോടെ മങ്ങിയ ചിത്രങ്ങൾ ക്ലിയർ ചെയ്യുന്ന AI MOTION DEBLUR, AI 4K 120 FPS എന്നിവയൊക്കെയാണ് പ്രത്യേകതകൾ. മികച്ച പ്രോസസറും, പവർഫുൾ ബാറ്ററിയും, മികച്ച സ്റ്റോറേജുമാണ് പ്രധാന സവിശേഷതകൾ.


ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ റിയൽമി ഫോണുകളുടെ വില്പന നടത്തിയത് മൈജിയാണ്. സീരീസുകളെ അടുത്തറിയാനായി ഫോണുകളുടെ ഡെമോ മൈജി ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം എല്ലാ ലോകോത്തര സ്മാർട്ട് ഫോണുകളിലുമായി ഏറ്റവും കുറഞ്ഞ വിലയും, ഇഎംഐയും ലഭ്യമാണ്. റിയൽമി GT 7, GT 7T സിരീസുകളും ഇനി മൈജി ഷോറൂമുകളിൽ ലഭ്യമാകും.

SCROLL FOR NEXT