NEWSROOM

അനധികൃത പെൻഷൻ കൈപ്പറ്റി; പൊതുമരാമത്ത് വകുപ്പിൽ കൂട്ട സസ്പെൻഷൻ

മന്ത്രി മുഹമ്മദ്‌ റിയാസിൻ്റെ നിർദേശ പ്രകാരമാണ് വകുപ്പ് തലത്തിൽ കടുത്ത നടപടി സ്വീകരിച്ചത്

Author : ന്യൂസ് ഡെസ്ക്


അനധികൃത പെൻഷൻ കൈപ്പറ്റലുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ കൂട്ട സസ്പെൻഷൻ. 31 പേരെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് പി.ഡബ്ല്യു.ഡി ചീഫ് എഞ്ചിനീയറാണ് പുറത്തിറക്കിയത്. അനധികൃതമായി ഇവർ പെൻഷൻ പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് മന്ത്രി മുഹമ്മദ്‌ റിയാസിൻ്റെ നിർദേശ പ്രകാരമാണ് വകുപ്പ് തലത്തിൽ കടുത്ത നടപടി സ്വീകരിച്ചത്.

SCROLL FOR NEXT