NEWSROOM

ഡ്രൈ ഡേയിൽ മദ്യവിതരണത്തിന് ശുപാർശ

ഒന്നാം തീയതി മദ്യവിതരണത്തിന് അനുമതി നൽകണമെന്ന ആവശ്യം നേരത്തെ ബാറുടമകളും ഉന്നയിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ഡ്രൈ ഡേയിൽ മദ്യവിതരണത്തിന് ശുപാർശ. പുതിയ മദ്യ നയത്തിൻ്റെ കരടിലാണ് ഉപാധികളോടെ മാറ്റം വരുത്തുവാൻ ശുപാർശ നൽകിയിട്ടുള്ളത്. അതേ സമയം, പ്രത്യേക കേന്ദ്രങ്ങൾക്ക് മാത്രമേ ഇളവ് ബാധകമാവുകയുള്ളൂ.

മൈസ് ടൂറിസം, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, അന്താരാഷ്ട്ര കോൺഫറൻസുകൾ എന്നിവിടങ്ങളിലാണ് ഇളവ് അനുവദിക്കുക. ഡ്രൈ ഡേ കാരണം സംസ്ഥാനത്തിന് 25,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നെന്ന് ചീഫ് സെക്രട്ടറി തല കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇളവുകൾ അനുവദിക്കാൻ ശുപാർശ നൽകിയത്.

ഒന്നാം തീയതി മദ്യവിതരണത്തിന് അനുമതി നൽകണമെന്ന ആവശ്യം നേരത്തെ ബാറുടമകളും ഉന്നയിച്ചിരുന്നു.

SCROLL FOR NEXT