NEWSROOM

എയ്ഡഡ് സ്ഥാപനങ്ങളിലെ ശമ്പള വിതരണം ഇനി മുതൽ വിദ്യാഭ്യാസ ഓഫീസർമാർ വഴി; ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ

ശമ്പള വിതരണം ഇനി മുതൽ വിദ്യാഭ്യാസ ഓഫീസർമാർ വഴിയായിരിക്കും നടക്കുന്നത്

Author : ന്യൂസ് ഡെസ്ക്

എയ്ഡഡ് സ്ഥാപനങ്ങളിലെ ശമ്പള വിതരണത്തിൽ സ്ഥാപന മേധാവിമാരുടെ അധികാരം വെട്ടിക്കുറച്ച് സർക്കാർ. സ്ഥാപന മേധാവിമാർ മുഖേന നടന്ന ശമ്പള വിതരണം ഇനി മുതൽ വിദ്യാഭ്യാസ ഓഫീസർമാർ വഴിയായിരിക്കും നടക്കുന്നത്. വിദ്യാഭ്യാസ ഓഫീസർമാർ ഒപ്പിട്ട ബില്ലുകൾ ആകും ട്രഷറിയിൽ എത്തുക. എയ്ഡഡ് സ്കൂളുകൾ, കോളേജുകൾ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുക.


അതേസമയം, ശമ്പള വിതരണം താളം തെറ്റിക്കാൻ ഉള്ള നീക്കമാണ് ഇതെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എഎച്ച്എസ്ടിഎ) പറഞ്ഞു.

SCROLL FOR NEXT