NEWSROOM

പ്രാദേശിക ടൂറിസവും റോഡ് വികസനവും മെച്ചപ്പെടുത്തും; പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ഒമാനിലെ ദാഹിറ ഗവർണറേറ്റ്

2023-2024 ലെ ഗവർണറേറ്റിന്റെ വികസന പദ്ധതികളുടെ ഭാഗമാണ് പുതിയ കരാറുകൾ

Author : ന്യൂസ് ഡെസ്ക്

പ്രാദേശിക ടൂറിസം മെച്ചപ്പെടുത്താനും റോഡ് വികസനത്തിനുമായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് ഒമാനിലെ ദാഹിറ ഗവർണറേറ്റ്. 12.5 ദശലക്ഷത്തിലധികം റിയാലിന്റെ പദ്ധതികൾ നടപ്പിലാക്കുന്നതിനായാണ് ഗവർണറേറ്റ് കരാറുകളിൽ ഒപ്പുവച്ചത്. യാങ്കുളിലും ധങ്കിലും 65,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഇടങ്ങൾ ഒരുക്കുന്ന രണ്ട് പ്രധാന പദ്ധതികൾ കരാറുകളിൽ ഉൾപ്പെടുന്നുണ്ട്.

നാല് ദശലക്ഷം റിയാൽ ബജറ്റിൽ ഒരുക്കുന്ന പദ്ധതിയില്‍ ഓപ്പൺ തിയേറ്ററുകൾ, സ്‌പോർട്‌സ് മൈതാനങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, ജലാശയങ്ങൾ, ജലധാരകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിങ്ങനെ വിപുലമായ സൗകര്യങ്ങൾ ഉണ്ടാകും. മേഖലയിലെ ടൂറിസം, നിക്ഷേപം, കമ്മ്യൂണിറ്റി ഇടപെടൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.


കൂടാതെ, വിലായത്തുകളിലുടനീളം റോഡുകൾ നിർമിക്കുന്നതിന് ആറ് ദശലക്ഷത്തിലധികം റിയാൽ അനുവദിക്കും. ഇബ്രിയിൽ 60 കിലോമീറ്റർ റോഡുകളും യാങ്കുൾ, ധങ്ക് എന്നിവിടങ്ങളിൽ 25 കിലോമീറ്റർ വീതം പുതിയ റോഡുകളും ഉണ്ടാകും. തകർന്ന റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി 2.7 ദശലക്ഷം ചെലവഴിക്കും.


2023-2024 ലെ ഗവർണറേറ്റിന്റെ വികസന പദ്ധതികളുടെ ഭാഗമാണ് പുതിയ കരാറുകൾ. ടുറിസം മേഖലയ്ക്ക് ഊർജമാവുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുകയും ഒമാനിലേക് കൂടുതൽ സഞ്ചരികളെ ആകർഷിക്കുകയുമാണ് ലക്ഷ്യമെന്നും ദാഹിറ ഗവർണർ നജീബ് ബിൻ അലി അൽ റവാസ്പറഞ്ഞു.

SCROLL FOR NEXT