NEWSROOM

കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ അംഗീകാരമില്ലാത്ത കോഴ്സിന്റെ ഫലം; രജിസ്ട്രാര്‍ റിപ്പോര്‍ട്ട് കൈമാറി, അന്വേഷണത്തിന് ഉപസമിതി

അംഗീകാരമില്ലാത്ത ബി.കോം (സിഎ) കോഴ്‌സിലേക്ക് നടത്തിയത് വ്യാജ അഡ്മിഷനാണെന്ന് ആരോപിച്ച് കെഎസ്‌യു രംഗത്തെത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

വയനാട് ഡബ്ല്യുഎംഒ കോളേജിൽ അംഗീകാരമില്ലാത്ത കോഴ്സിൻ്റെ  ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതിൽ തുടർനടപടി. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്ക് രജിസ്ട്രാർ അടിയന്തര റിപ്പോർട്ട് സമർപ്പിച്ചു. കൂടാതെ വിശദമായ അന്വേഷണത്തിന് ഉപസമിതിയെയും നിയോഗിച്ചു.

അംഗീകാരം ലഭിക്കാത്ത ബികോം സിഎ പരീക്ഷാ ഫലമാണ്  വെബ്സൈറ്റിൽ  പ്രസിദ്ധീകരിച്ചത്. അംഗീകാരമില്ലാത്ത ബി.കോം (സിഎ) കോഴ്‌സിലേക്ക് നടത്തിയത് വ്യാജ അഡ്മിഷനാണെന്ന് ആരോപിച്ച് കെഎസ്‌യു രംഗത്തെത്തിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ നടക്കുന്നത് ഗുരുതര ക്രമക്കേടാണെന്നും , കെ റീപ്‌ സോഫ്റ്റ്‌വെയറിലെ പിഴവെന്ന് ഇതിന് പിന്നിലെന്നും കെഎസ്‌യു ആരോപണമുന്നയിച്ചിരുന്നു.

SCROLL FOR NEXT