കോഴിക്കോട് നഴ്‌സിങ് വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. വിദ്യാർഥിയുടെ മരണത്തിൽ അന്വേഷണം വേണമെന്നും കമ്മീഷണർക്ക് പരാതി നൽകുമെന്നും കുടുംബം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്സിങ് വിദ്യാർഥിനിയായ കോട്ടയം സ്വദേശി ലക്ഷ്മി ജീവനൊടുക്കിയത്. പേയിങ് ഗസ്റ്റ് ആയി താമസിക്കുന്ന സ്ഥലത്ത് ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
അതേസമയം ലക്ഷ്മിയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. രക്ഷിതാക്കളിൽ നിന്നും ഹോസ്റ്റലിലെ മറ്റ് വിദ്യാർഥിനികളിൽ നിന്നും പൊലീസ് ഇന്ന് മൊഴി രേഖപ്പെടുത്തും. അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)