NEWSROOM

മാധ്യമങ്ങൾക്കെതിരെ നടത്തിയ പരാമർശം; 'സാ​ക്ഷ​ര കേ​ര​ള​ത്തി​ന് നി​ര​ക്കാ​ത്ത പെരുമാറ്റം' എ​ന്‍.​എ​ന്‍ കൃ​ഷ്ണ​ദാ​സ് മാ​പ്പ് പ​റ​യ​ണമെന്ന് കെയുഡബ്ല്യുജെ

ഇറച്ചിക്കടയ്ക്ക് മുന്നിൽ പട്ടി നിൽക്കുന്നതു പോലെയാണ് മാധ്യമപ്രവർത്തകരെന്നായിരുന്നു എൻ.എൻ. കൃഷണദാസിൻ്റെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച സംഭവത്തിൽ എ​ന്‍.​എ​ന്‍ കൃ​ഷ്ണ​ദാ​സ് മാ​പ്പ് പ​റ​യ​ണമെന്ന് കേ​ര​ള പ​ത്ര​പ്ര​വ​ര്‍ത്ത​ക യൂ​ണി​യ​ന്‍ അറിയിച്ചു. ഇത് സാ​ക്ഷ​ര കേ​ര​ള​ത്തി​ന് നി​ര​ക്കാ​ത്ത പെരുമാറ്റമാണെന്ന് കെയുഡബ്ല്യൂജെ പ്രസ്താവനയിൽ പറയുന്നു. നി​ല​വാ​രം കു​റ​ഞ്ഞ​തും അ​സ​ഭ്യം ക​ല​ര്‍ന്ന​തു​മാ​യ പ്ര​സ്താ​വ​നയാണ് നടത്തിയതെന്നും ഹീ​ന​മാ​യ പ്ര​സ്താ​വ​ന പി​ന്‍വ​ലി​ച്ച് മാ​പ്പു​പ​റ​യാ​ന്‍ കൃ​ഷ്ണ​ദാ​സ് ത​യാ​റാ​ക​ണ​മെ​ന്നും കെയുഡ​ബ്ല്യു​ജെ വ്യക്തമാക്കി.

പാർട്ടി വിടൽ തീരുമാനം മാധ്യമ സൃഷ്ടിയെന്നായിരുന്നു സിപിഎം നേതാവ് എൻ.എൻ.കൃഷണദാസ് പ്രതികരിച്ചത്. ഷുക്കൂറിൻ്റെ പ്രതികരണം തേടിയെത്തിയ മാധ്യമങ്ങളെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. ഇറച്ചിക്കടയ്ക്ക് മുന്നിൽ പട്ടി നിൽക്കുന്നതു പോലെയാണ് മാധ്യമപ്രവർത്തകരെന്നായിരുന്നു എൻ.എൻ. കൃഷണദാസിൻ്റെ പ്രതികരണം.


സിപിഎം ഏരിയ കമ്മറ്റി അംഗം ഷുക്കൂർ കോൺഗ്രസിലേക്ക് പോകുന്നുവെന്ന വാർത്ത പ്രചരിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർ ഷുക്കൂറിനെ കണ്ടതും അഭിപ്രായം തേടിയതും. എന്നാൽ പാർട്ടി വിടുന്നുവെന്ന പ്രചരണം നിലനിൽക്കെ ഷുക്കൂർ പാലക്കാട്ടെ സിപിഎം കൺവൻഷനിൽ പങ്കെടുത്തിരുന്നു.

SCROLL FOR NEXT