NEWSROOM

വർഗീയത നിങ്ങളെ തന്നെ വിഴുങ്ങുമെന്ന് ഓർമ വേണം; ലീഗിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ ഒരു കാലത്തും ഞങ്ങൾ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ലീഗിൻ്റെ ഇപ്പോഴത്തെ നീക്കം വലിയ വിനാശകരമാണ് എന്ന് ഓർക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും വിമർശിച്ച മുഖ്യമന്ത്രി ലീഗിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. 

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. വർഗീയത നിങ്ങളെ തന്നെ വിഴുങ്ങുമെന്ന് ഓർമ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. താനൂരിൽ സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസ്ലീം സമുദായത്തിലെ ഭൂരിഭാഗവും ഒരു കാലത്തും ജമാ അത്തെ ഇസ്ലാമിയെ അംഗീകരിച്ചിട്ടില്ല. പാലക്കാട് തെരഞ്ഞെടുപ്പ് വിജയത്തിൽ ആദ്യം ആഹ്ളാദ പ്രകടനം നടത്തിയത് എസിഡിപിഐ ആണ്. ലീഗ് ഇതിന് കീഴ്‌പ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ ഒരു കാലത്തും തങ്ങൾ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോർപ്പറേറ്റുകൾക്കു വേണ്ടിയുള്ള ഭരണമാണ് കേന്ദ്രത്തിൻ്റേത്. നവ ഉദാരവൽക്കരണം അതിതീവ്രമായി നരേന്ദ്ര മോദി നടപ്പാക്കുന്നു. കോൺഗ്രസിൻ്റെ സൃഷ്ടിയാണ് നവ ഉദാരവൽക്കരണമെന്നും മുഖ്യമന്ത്രി വിമർശിച്ചു. 

SCROLL FOR NEXT