NEWSROOM

വീണ്ടും ഭക്ഷ്യവിഷബാധ; ആലപ്പുഴ കോമളപുരം ലൂദർ സ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്

പത്തോളം കുട്ടികളെ ആലപ്പുഴ ജനറൽ ആശുപത്രിയിലും ഏതാനും കുട്ടികളെ കടപ്പുറം ആശുപത്രിയിലും പ്രവേശിപ്പിച്ചു

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ കോമളപുരം ലൂദർ സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഉച്ചയോട് കൂടി ശർദ്ദിയും വയറു വേദനയും ഉണ്ടായതിനെ തുടർന്ന് പത്തോളം കുട്ടികളെ ആലപ്പുഴ ജനറൽ ആശുപത്രിയിലും ഏതാനും കുട്ടികളെ കടപ്പുറം ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഭക്ഷണത്തിൽ നിന്നാണോ വെള്ളത്തിൽ നിന്നാണോ ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് ആരോഗ്യവിദഗ്ധർ അന്വേഷിച്ച് വരികയാണ്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും, ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു. 

SCROLL FOR NEXT