പ്രതീകാത്മക ചിത്രം 
NEWSROOM

നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പരീക്ഷ എഴുതാന്‍ എത്തിയത് ബിരുദ വിദ്യാര്‍ഥി; ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ആള്‍മാറാട്ടം നടത്തിയ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് ഇസ്മയിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് നാദാപുരത്ത് പ്ലസ് വൺ പരീക്ഷക്ക് ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷയില്‍ വിദ്യാര്‍ഥിക്കു പകരം ബിരുദ വിദ്യാര്‍ഥിയായിരുന്നു പരീക്ഷയ്ക്ക് എത്തിയത്. ആള്‍മാറാട്ടം നടത്തിയ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് ഇസ്മയിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

നാദാപുരം കടമരേി ആര്‍എസി എച്ച്.എസിലാണ് ആള്‍മാറാട്ടം നടന്നത്. പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് തോന്നിയ സംശയമാണ് ആള്‍മാറാട്ടം വെളിച്ചെത്തു കൊണ്ടു വന്നത്. ഹാള്‍ ടിക്കറ്റില്‍ കൃത്രിമം നടത്തിയായിരുന്നു പരീക്ഷയ്ക്ക് എത്തിയത്. അധ്യാപകന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ വിദ്യാഭ്യാസ അധികൃതര്‍ക്കും പൊലീസിലും പരാതി നല്‍കി.

അതേസമയം, പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ സാമൂഹിക പശ്ചാത്തലമടക്കം പരിശോധിച്ചാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.


SCROLL FOR NEXT