NEWSROOM

'മാൽ'; പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം

ബ്രിസ്റ്റോൾ സര്‍വകലാശാലയുടെ പിന്തുണയോടെ എന്‍എച്ച്എസ് ബ്ലഡ് ആൻ്റ് ട്രാന്‍സ്പ്ലാന്‍റ് ഗവേഷകരാണ് പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

മാൽ എന്ന പേരിൽ പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം.  ബ്രിസ്റ്റോൾ സര്‍വകലാശാലയുടെ പിന്തുണയോടെ എന്‍എച്ച്എസ് ബ്ലഡ് ആൻ്റ് ട്രാന്‍സ്പ്ലാന്‍റ് ഗവേഷകരാണ് പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയത്. 50 വർഷത്തെ പഠനത്തിനുശേഷമാണ് കണ്ടെത്തൽ ഉണ്ടായതെന്നും ശ്രദ്ധേയമാണ്.

പുതിയ കണ്ടെത്തൽ ആരോ​ഗ്യ മേഖലയിൽ പുതിയ വഴിത്തിരിവാകുമെന്നും ആയിരക്കണക്കിന് ജീവൻ സംരക്ഷിക്കാൻ സഹായിക്കുമെന്നും എന്‍എച്ച്എസ് ഗവേഷകര്‍ പറഞ്ഞു. 1972 ൽ ഒരു ഗർഭിണിയുടെ രക്തസാമ്പിൾ എടുത്തപ്പോൾ മറ്റ് രക്താണുക്കളിൽ നിന്നും വ്യത്യസ്തമായൊരു ഘടന ഈ രക്തഗ്രൂപ്പിൽ ശ്രദ്ധയിൽ പെട്ടു. ഈ രക്തഗ്രൂപ്പിൽ മറ്റ് എല്ലാ ചുവന്ന രക്താണുക്കളിലും കാണുന്ന ഉപരിതല തന്മാത്രകൾ നഷ്ടപ്പെട്ടതായി ഡോക്ടർമാർ തിരിച്ചറിഞ്ഞു. ഇതിനെ തുടർന്ന് നടത്തിയ ദീർഘ കാല പഠനമാണ് വർഷങ്ങൾക്കിപ്പുറം മാൽ എന്ന രക്തഗ്രൂപ്പിൻ്റെ കണ്ടുപിടുത്തത്തിലേക്ക് എത്തിച്ചത്.


SCROLL FOR NEXT