പത്തനംതിട്ടയിൽ അയൽവാസിയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കി റിട്ടയേഡ് എസ്ഐ. ഇടതു നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ കാവുംഭാഗം സ്വദേശി ജേക്കബ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം നടത്തിയ റിട്ടയേഡ് എസ്ഐ രാജൻ എബ്രഹാമിനെ റിമാൻഡ് ചെയ്തു. പത്തനംതിട്ട കാവുംഭാഗം സ്വദേശി രാജൻ എബ്രഹമാണ് റിമാൻഡിലായത്.
ALSO READ: വീണ്ടും ജീവനെടുത്ത് കാട്ടാന; അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ 60കാരൻ മരിച്ചു
സിസിടിവി ക്യാമറ വെച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം ജേക്കബ് വീട്ടിൽ സിസിടിവി സ്ഥാപിച്ചിരുന്നു. ഇതു സംബന്ധിച്ച തർക്കത്തിനിടെ അയൽവാസിയായ ജേക്കബിനെ രാജൻ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇടതു നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ ജേക്കബ് നിലവിൽ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരിക്കേറ്റ ജേക്കബ് ഇരുവീട്ടുകാരും തമ്മിൽ സ്ഥലത്തെച്ചൊല്ലിയടക്കം തർക്കങ്ങളുണ്ടായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.