ഇഡി ഉദ്യോഗസ്ഥനെന്ന വ്യാജേന അലിഗഡ് മുസ്ലീം സർവകലാശാലയിലെ റിട്ടേർഡ് പ്രൊഫസറിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഉത്തർപ്രദേശ് സ്വദേശിനിയായ ഖമർ ജഹനിൽ നിന്നാണ് സംഘം പണം തട്ടിയത്.
ALSO READ: മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത മൂന്നു പേരെ കെട്ടിയിട്ട് പരേഡ് നടത്തി; കേസെടുത്ത് പൊലീസ്
സെപ്റ്റംബർ 28 നാണ് തട്ടിപ്പ് സംഘം പരാതിക്കാരിയെ ആദ്യം ഫോണിൽ ബന്ധപ്പെട്ടത്. ഇഡി ഉദ്യോഗസ്ഥൻ എന്ന പേരിൽ വിളിച്ച് കള്ളപ്പണക്കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കാൻ കോടതിയിൽ പണം കെട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരി 75 ലക്ഷം രൂപ അയച്ചുകൊടുക്കുകയായിരുന്നു.
ALSO READ: ബാബ സിദ്ദിഖിയുടെ കൊലപാതകം: മഹാരാഷ്ട്ര മാത്രമല്ല രാജ്യം മുഴുവനും ഭീതിയിലാണ്: അരവിന്ദ് കെജ്‌രിവാൾ
തട്ടിപ്പാണെന്ന് മനസിലായതോടെ പ്രൊഫസർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഉടൻ ബാങ്ക് ഉദ്യോഗസ്ഥരെ വിളിച്ച് അക്കൗണ്ട് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.