വയനാട് ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്ന ലിസ്റ്റ് അന്തിമമല്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്. കരട് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. രണ്ട് ഫേസുകളിലായാണ് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചത്. ഒന്നാം ഫേസാണ് ഇന്നലെ പുറത്തിറക്കിയതെന്നും മന്ത്രി പറഞ്ഞു.
ലിസ്റ്റുകള്‍ സംബന്ധിച്ച് ആക്ഷേപം ഉണ്ടാകാം. അത് തിരുത്തുന്നതിനായി ഇനിയും 15 ദിവസം ബാക്കിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ പഞ്ചായത്തിലും കളക്ട്രേറ്റിലും ഇതു തിരുത്തുന്നത് സംബന്ധിച്ച് പരാതി നല്‍കാം. ഉള്‍ക്കൊള്ളേണ്ടവരെ ഉള്‍ക്കൊള്ളുമെന്നും തള്ളിക്കളയേണ്ടവരെ തള്ളിക്കളയുമെന്നും അതില്‍ ഒരു ആശങ്കയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: "രാഹുൽ ഗാന്ധി ജയിച്ചത് മുസ്ലീം വർഗീയ ചേരിയുടെ പിന്തുണയോടെ"; വീണ്ടും വിവാദ പരാമർശവുമായി എ. വിജയരാഘവൻ
വയനാട്ടില്‍ ഉള്ളത് ഒരു വിഭാഗം മാത്രമാണ്. എല്ലാ ദുരന്ത ബാധിതരെയും ഒരുപോലെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു.