റിമ കല്ലിങ്കൽ 
NEWSROOM

റിമയുടെ വസതിയിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണം; തമിഴ് ഗായിക സുചിത്രയ്ക്കെതിരെ നിയമനടപടിയുമായി റിമ കല്ലിങ്കൽ

പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും നിരോധിതമായ വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നുവെന്നുമുള്ള ഗുരുതര ആരോപണങ്ങളായിരുന്നു ഗായിക സുചിത്ര ആരോപിച്ചത്.

Author : ന്യൂസ് ഡെസ്ക്

തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കൽ. റിമയുടെ വസതിയിൽ ലഹരി പാർട്ടി നടത്തിയെന്ന സുചിത്രയുടെ ആരോപണത്തിലാണു നടപടി. സുചിത്രക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിനാണു റിമ കല്ലിങ്കൽ പരാതി നൽകിയത്. മാനനഷ്ടത്തിനും നോട്ടീസ് അയച്ചു.

നടിയുടെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും നിരോധിതമായ വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നുവെന്നുമുള്ള ഗുരുതര ആരോപണങ്ങളായിരുന്നു ഗായിക സുചിത്ര ഉന്നയിച്ചത്. ഇതു റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.




SCROLL FOR NEXT