NEWSROOM

ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍

'രക്തത്തില്‍ പഞ്ചസാരയുടെ അളവ് അമിതമായ അളവില്‍ കൂടിയത് ഹൃദയത്തെ ബാധിച്ചുവെന്ന് ഡോക്ടർമാർ അറിയിക്കുന്നു'

Author : ന്യൂസ് ഡെസ്ക്

ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് 76 കാരനായ ലാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ നില പരിശോധിച്ച് വരികയാണ്. പട്‌നയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ലാലു പ്രസാദിനെ രാത്രിയോടെ എയിംസിലേക്ക് മാറ്റിയത്.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് അമിതമായ അളവില്‍ കൂടിയത് ഹൃദയത്തെ ബാധിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു.

SCROLL FOR NEXT