NEWSROOM

തമിഴ്നാട് തിരുപ്പൂരില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം, മരിച്ചത് മലയാളികള്‍

നിക്സണും കുടുംബവും മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിലെ താമസക്കാരാണ്

Author : ന്യൂസ് ഡെസ്ക്

തമിഴ്നാട് തിരുപ്പൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. മൂന്നാർ സ്വദേശികളായ നിക്സൺ, ജാനകി, മകൾ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. രണ്ടാമത്തെ മകൾ മൗന ഷെറിൻ (11) ഗുരുതരാവസ്ഥയിൽ തിരുപ്പൂരിലെ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്.


തമിഴ്നാട് തിരുപ്പൂർ കങ്കയത്താണ് വാഹനാപകടമുണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന വാഹനം മരത്തിൽ ചെന്ന് ഇടിക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന നിക്സൺ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നാണ് സംശയിക്കുന്നത്.

മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിലെ താമസക്കാരാണ് നിക്സണും കുടുംബവും. നിക്സൺ മൂന്നാറിലെ കേരളാവിഷൻ കേബിൾ ഓപ്പറേറ്ററാണ്.

SCROLL FOR NEXT