ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബസും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. 19 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബിഹാറിലെ സിതാമർഹിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസും പാൽ ടാങ്കറും ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അധികൃതർ അറിയിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തുകയും പരുക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തതായി ഓഫീസ് അറിയിച്ചു.