ശ്രീനിവാസൻ 
NEWSROOM

RSS പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകം: പിടിയിലായ ഷംനാദ് കൊച്ചിയിൽ താമസിച്ചത് രണ്ട് വർഷത്തോളമെന്ന് NIA

കൊച്ചി കറുകപ്പള്ളിയിൽ താമസിച്ചത് സംഘടനയുടെ നിർദ്ദേശ പ്രകാരമാണ്. എൻഐഎ അറസ്റ്റ് ചെയ്യുമ്പോൾ പ്രതി മുടിവെട്ട് കട നടത്തുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കടയിൽ കയറി കൊലപ്പെടുത്തിയ കേസിലെ പ്രതി ഷംനാദ് കൊച്ചിയിൽ താമസിച്ചത് രണ്ട് വർഷത്തോളമെന്ന് എൻഐഎ. അറസ്റ്റ് ചെയ്യുമ്പോൾ പ്രതി ബാർബർ ഷോപ്പ് നടത്തുകയായിരുന്നുവെന്നും വിവരം.

കൊച്ചി കറുകപ്പള്ളിയിൽ താമസിച്ചത് സംഘടനയുടെ നിർദ്ദേശ പ്രകാരമാണ്. 2019ൽ ആ‍ർഎസ്എസ് പ്രവർത്തകനെ വെട്ടിയ കേസിലും പ്രതിയാണ് ഷംനാദ്. പ്രതി കൂടുതൽ അക്രമ പരമ്പരകൾ ലക്ഷ്യമിട്ടിരുന്നെന്നും എൻഐഎ പറയുന്നു.

കഴി‍ഞ്ഞ ദിവസമാണ് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി പോപ്പുല‍ർ ഫ്രണ്ട് പ്രവ‍ർത്തകൻ ഷംനാദ് പിടിയിലായത്. മൂന്ന് വർഷമായി ഒളിവിലായിരുന്ന ഷംനാദിനെ കൊച്ചിയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.

2022 ഏപ്രില്‍ 16നാണ് കേസിനാസ്പദമായ സംഭവം. ശ്രീനിവാസനെ ബൈക്കിലെത്തി കടയില്‍ കയറി കൊലപ്പെടുത്തിയ ആറംഗ സംഘത്തില്‍ ഉള്‍പ്പെട്ട ആളാണ് ഷംനാദ്. കേസില്‍ അറസ്റ്റിലായ നാലുപേര്‍ റിമാന്‍ഡിലാണ്. ഷംനാദിനെ കൂടാതെ ഒരാള്‍ കൂടി പിടിയിലാവാനുണ്ട്.

SCROLL FOR NEXT