NEWSROOM

EXCLUSIVE | കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് RSS; തദ്ദേശ തെരഞ്ഞെടുപ്പില്‍ നേതാക്കള്‍ മത്സരിക്കും

ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്

Author : ന്യൂസ് ഡെസ്ക്

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നിയന്ത്രണം ഏറ്റെടുത്ത് ആർഎസ്എസ്.  ആർഎസ്എസ്- ബിജെപി സംയുക്ത യോഗത്തിന് ശേഷമാണ് മുഴുവൻ ആർഎസ്എസ് നേതാക്കളും മത്സരിക്കാൻ തീരുമാനമെടുത്തത്. ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് പങ്കെടുത്ത കൊച്ചി എളമക്കരയിലെ ആർഎസ്എസ് കാര്യാലയത്തിൽ ഇന്ന് ചേർന്ന ആർഎസ്എസ്- ബിജെപി- യുവമോർച്ച-എബിവിപി നേതാക്കാളുടെ സമന്വയ ബൈഠക്കിൽ ആയിരുന്നു ആർഎസ്എസ് നേതൃത്വം ഇക്കാര്യം അവതരിപ്പിച്ചത്. 

ബിജെപി നേതാക്കൾക്ക് പകരം ആർഎസ്എസ് നേതാക്കൾ തന്നെയായിരിക്കും ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തന്ത്രം മെനയുന്നതും ചുക്കാൻ പിടിക്കുന്നതും. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡൽ കാര്യവാഹക്, ശാഖയുമായി പ്രവർത്തിക്കുന്ന സ്വയം സേവകർ ഉൾപ്പെടെയുള്ളവർ മത്സരരംഗത്ത് ഉണ്ടാവും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും എത്തിയിട്ടുള്ള വാർഡുകളുടേയും, പഞ്ചായത്തുകളുടേയും ലിസ്റ്റുകൾ എത്രയും പെട്ടന്ന് നൽകാനും ആർഎസ്എസ് നേതൃത്വം ബിജെപി സംസ്ഥാന പ്രസിഡൻ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരെ വോട്ട് കുറഞ്ഞ വാർഡുകളിൽ അടിയന്തിരമായി ഇടപെടൽ നടത്താൻ മണ്ഡൽ കാര്യവാഹക്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപി നേതാക്കളുമായുള്ള പടലപിണക്കത്തെ തുടർന്ന് ആർഎസ്എസ് പൂർണ്ണമായും വിട്ടുനിന്നിരുന്നു. തുടർന്ന്, ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലെ അന്നത്തെ സംഘടനാ സെക്രട്ടറി ഗണേഷിനെ ആർഎസ്എസ് തിരിച്ചു വിളിച്ചിരുന്നു.

SCROLL FOR NEXT