NEWSROOM

ഡ്രോണാക്രമണങ്ങള്‍ ശക്തമാക്കി റഷ്യയും യുക്രെയ്നും: റഷ്യൻ ഇന്ധന സംഭരണ ശാലയ്ക്ക് തീവെച്ചതായി യുക്രെയ്ൻ

യു​ക്രെ​യ്നി​ലെ ഒ​ഡേ​സ​യി​ലു​ണ്ടാ​യ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ 16 വയസ്സുള്ള പെൺകുട്ടിയുൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

ഡ്രോണാക്രമണങ്ങള്‍ ശക്തമാക്കി റഷ്യയും യുക്രെയ്നും. യുക്രെയ്ന്‍റെ 47 ഡ്രോണുകള്‍ നശിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ക്രാസ്നോദർ, അസോവ്, ലർസ്ക് എന്നീ പ്രദേശങ്ങളിലാണ് യുക്രെയ്ന്‍റെ ഡ്രോണാക്രമണം നടന്നത്.

റഷ്യയുടെ 28 ഡ്രോണുകളില്‍ 24 എണ്ണവും നിർജീവമാക്കിയതായി യുക്രെയ്ന്‍ വ്യോമസേനയും വ്യക്തമാക്കി. സുമി, പോൾട്ടവ, ഡിനിപ്രോപെട്രോവ്സ്ക്, മിക്കോളയേവ്, കെർസൺ എന്നിവിടങ്ങളില്‍ ആക്രമണം നടത്താനായി റഷ്യ ഉപയോഗിച്ച ഡ്രോണുകളാണ് വ്യോമസേന തകർത്തത്. റഷ്യന്‍ അധിനിവേശ ലുഹാന്‍സ്കിലെ ഇന്ധന സംഭരണശാലക്ക് തീവെച്ചതായും യുക്രെയ്ന്‍ ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. ആക്രമണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇത്തരമൊരു ആക്രമണം നടന്നതായി റഷ്യയും സ്ഥിരീകരിച്ചിട്ടില്ല.

Also Read: അമേരിക്കയിലേക്ക് ക്രിമിനലുകളായ കുടിയേറ്റക്കാരുടെ അധിനിവേശം, പുറത്താക്കാൻ പദ്ധതികൾ രൂപീകരിക്കും: ട്രംപ്

അതേസമയം, യു​ക്രെ​യ്നി​ലെ ഒ​ഡേ​സ​യി​ലു​ണ്ടാ​യ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ 16 വയസ്സുള്ള പെൺകുട്ടിയുൾപ്പെടെ എട്ടു പേർ കൊല്ലപ്പെട്ടു. രാജ്യത്തിന്‍റെ കിഴക്കന്‍ മെഖലയില്‍ നടന്ന ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും ഏഴു പേർക്ക് പരുക്കേറ്റതായും യുക്രെയ്ന്‍ പൊലീസ് അറിയിച്ചു. റഷ്യയുടെ അധീനതയിലുള്ള ക്രിമിയൻ പെനിൻസുലയുടെ തെക്കൻ തീരത്തുള്ള ഫിയോഡോസിയയിലെ ഇന്ധന സംഭരണിയില്‍ യുക്രെയ്ന്‍ ആക്രമണങ്ങള്‍‌ കാരണമുണ്ടായ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. റഷ്യയുടെ സൈനിക- സാമ്പത്തിക ശക്തി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു യുക്രെയ്ൻ ആക്രമണം.

SCROLL FOR NEXT