NEWSROOM

കുട്ടികളില്ലാതെ ജീവിക്കാനാഗ്രഹിക്കുന്നവർക്ക് പിഴ; വിചിത്ര നിയമവുമായി റഷ്യ

റഷ്യൻ ജനതയുടെ ഭാവി സുരക്ഷിതമാക്കാൻ സ്ത്രീകൾ കുറഞ്ഞത് മൂന്ന് കുട്ടികളെയെങ്കിലും ജനിപ്പിക്കണമെന്നാണ് നിർദേശിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കുട്ടികൾ ഇല്ലാതെ ജീവിക്കാനാഗ്രഹിക്കുന്നവർക്ക് മേൽ കരിനിഴൽ വീഴ്ത്തി റഷ്യ പുതിയ നിയമനിർമാണത്തിനൊരുങ്ങുന്നു. കുട്ടികൾ വേണ്ടെന്ന് നയപരമായി തീരുമാനിച്ചു ജീവിക്കുന്നവർക്ക് മേൽ പിഴ ചുമത്താനും തീരുമാനമാകുന്നെന്നാണ് റിപ്പോർട്ട്.

ജനനനിരക്ക് കാൽനൂറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പോകുന്നുവെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് നിർദേശം. റഷ്യയെ പരമ്പരാഗത മൂല്യങ്ങളുടെ കോട്ടയായി ഉയർത്തിക്കാട്ടിയ പുടിൻ, റഷ്യൻ ജനതയുടെ ഭാവി സുരക്ഷിതമാക്കാൻ സ്ത്രീകൾ കുറഞ്ഞത് മൂന്ന് കുട്ടികളെയെങ്കിലും ജനിപ്പിക്കണമെന്നാണ് നിർദേശിക്കുന്നത്.

കുട്ടികളില്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് മൂന്നു ലക്ഷം രൂപയ്ക്കു തുല്യമായ പിഴ വിധിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് ഏഴു ലക്ഷം രൂപ വരെയുമാണ് പിഴ. കുട്ടികളുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുന്നത് വ്യക്തി ജീവിതത്തിലേക്കുള്ള കടന്നുകയറ്റമാണ് എന്ന വിമർശനവും ഉയരുന്നുണ്ട്.

SCROLL FOR NEXT