NEWSROOM

ശബരിമലയില്‍ കൂലി തർക്കം; തീർഥാടകനെ ഇറക്കിവിട്ട നാല് ഡോളി തൊഴിലാളികള്‍ അറസ്റ്റില്‍

ഇന്ന് പുലർച്ചെ നീലിമല കയറ്റത്തിൻ്റെ തുടക്കത്തിൽ കൂലി തർക്കം കാരണം തീർഥാടകനെ ഡോളി തൊഴിലാളികള്‍ ഇറക്കി വിടുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ശബരിമലയിൽ ഡോളി തൊഴിലാളികളെ അറസ്റ്റ് ചെയ്ത് പമ്പാ പൊലീസ്. തീർഥാടകനിൽ നിന്ന് അമിത കൂലി ആവശ്യപ്പെടുകയും നൽകാത്തതിനെ തുടർന്ന് ഇറക്കി വിടുകയും ചെയ്ത കേസിലാണ് നടപടി. നാല് തൊഴിലാളികൾ ആണ് അറസ്റ്റിലായത്.

Also Read: ആരേയും നിരാശരാക്കില്ല, വയനാടിൻ്റെ ശബ്ദമായിരിക്കും പാർലമെൻ്റിൽ ഉയർത്തുക: പ്രിയങ്ക ഗാന്ധി

ഇന്ന് പുലർച്ചെ നീലിമല കയറ്റത്തിൻ്റെ തുടക്കത്തിൽ കൂലി തർക്കം കാരണം തീർഥാടകനെ ഡോളി തൊഴിലാളികള്‍ ഇറക്കി വിടുകയായിരുന്നു. ഇതിനെ തുടർന്നാണ്, കുമളി സ്വദേശികളായ സെൽവം, വിപിൻ, സെന്തിൽ കുമാർ, പ്രസാദ് എന്നിവരെ പമ്പാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഡോളിയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദേവസ്വം ബോർഡ് ഇവർക്ക് നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് റദ്ദാക്കുന്നതിനുള്ള റിപ്പോർട്ടും പൊലീസ് നൽകി.

SCROLL FOR NEXT