NEWSROOM

അയ്യന് ചാർത്താനുള്ള തങ്കയങ്കി രഥ ഘോഷയാത്ര പുറപ്പെട്ടു

ഡിസംബർ 25നാണ് ശബരിമലയിൽ തങ്കയങ്കി ഘോഷയാത്ര എത്തുക. ഡിസംബർ 26ന് തങ്കയങ്കി ചാർത്തിയുള്ള മണ്ഡല പൂജ നടക്കുകയും ചെയ്യും

Author : ന്യൂസ് ഡെസ്ക്


ശബരിമല അയ്യപ്പന് മണ്ഡല പൂജയ്‌ക്ക്‌ ചാര്‍ത്തുന്ന തങ്കയങ്കിയും വഹിച്ചുള്ള രഥഘോഷ യാത്ര പുറപ്പെട്ടു. ഇന്ന് രാവിലെ ഏഴു മണിക്കാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര ആരംഭിച്ചത്. ക്ഷേത്രത്തിൽ പുലർച്ചെ അഞ്ച് മണി മുതൽ തന്നെ വിശ്വാസികൾക്ക് തങ്കയങ്കി ദർശിക്കാനായുള്ള അവസരം ഒരുക്കിയിരുന്നു.

ഏഴു മണിയോടെ പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ കിഴക്കേ നടയില്‍ നിന്നും ശബരിമലയിലേക്കുള്ള പ്രയാണം ആരംഭിച്ചു. ഡിസംബർ 25നാണ് പമ്പയിൽ തങ്കയങ്കി ഘോഷയാത്ര എത്തുക. തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന 25നും മണ്ഡലപൂജ 26നും നടക്കും.

തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ, ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡലപൂജയ്ക്ക് ചാർത്താനായി നടയ്ക്കുവെച്ചതാണ് 451 പവൻ തൂക്കം വരുന്ന തങ്കയങ്കി.

SCROLL FOR NEXT