പത്തനംതിട്ട കൂടലിൽ ശബരിമല തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം. കാർ യാത്രികരായ കുടുംബാംഗങ്ങളാണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് അപകടം.
മല്ലശേരി വട്ടക്കുളഞ്ഞി സ്വദേശികളായ മത്തായി, ഈപ്പൻ, അനു, നിഖിൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. നവദമ്പതികളായ അനുവും നിഖിലും മലേഷ്യയിൽ ഹണിമൂണിന് പോയതായിരുന്നു. ഇവരുമായി വിമാനത്താവളത്തിൽ നിന്ന് മടങ്ങി വരുന്ന വഴിയാണ് അപകടമുണ്ടായത്. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസ് യാത്രക്കാരായ ശബരിമല തീർഥാടകരുടെ പരുക്ക് ഗുരുതരമല്ല. വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ALSO READ: EXCLUSIVE | കോന്നി വനം ഡിവിഷനിൽ വ്യാപക മരം മുറി; സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് വനം വകുപ്പ്
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് വാഹനാപകടം. ഇവിടെ അപകടം പതിവാണെന്ന് നാട്ടുകാർ പ്രതികരിച്ചു.