NEWSROOM

ബേബി ബ്ലാസ്റ്റ്; കേരള ക്രിക്കറ്റ് ലീഗിലെ കന്നി സെഞ്ചൂറിയനായി സച്ചിന്‍ ബേബി

ആദ്യം ബാറ്റ് ചെയ്ത കൊച്ചി മുന്നോട്ടുവെച്ച 158 റണ്‍സ് വിജയലക്ഷ്യം കൊല്ലം 18.4 ഓവറില്‍ മറികടന്നു

Author : ന്യൂസ് ഡെസ്ക്


കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ സെഞ്ചുറി നേടുന്ന താരമായി സച്ചിന്‍ ബേബി. 50 പന്തില്‍ നിന്ന് പുറത്താവാതെ 105 റണ്‍സാണ് സച്ചിന്‍ നേടിയത്. ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്റെ ക്യാപ്റ്റനാണ് അദ്ദേഹം.

ആദ്യം ബാറ്റ് ചെയ്ത കൊച്ചി മുന്നോട്ടുവെച്ച 158 റണ്‍സ് വിജയലക്ഷ്യം കൊല്ലം 18.4 ഓവറില്‍ മറികടന്നു. 50 പന്തില്‍ എട്ടു സിക്സറുകളും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെ 105 റണ്‍സുമായി സച്ചിന്‍ പുറത്താകാതെ നിന്നു. സച്ചിൻ ബേബി തന്നെയാണ് പ്ലേയര്‍ ഓഫ് ദി മാച്ച്.

രണ്ടാം വിക്കറ്റിൽ രാഹുല്‍ ശര്‍മയുമായി ചേര്‍ന്നുള്ള സച്ചിന്‍ ബേബിയുടെ കൂട്ടുകെട്ടാണ് കൊല്ലത്തിന് തകർപ്പൻ ജയം സമ്മാനിച്ചത്. മനു കൃഷ്ണയുടെ ഓവറിൽ തുടർച്ചയായി നാല് സിക്സറുകൾ സച്ചിൻ ബേബി പറത്തി.

നേരത്തെ സിജോമോന്‍ ജോസഫിന്‍റെ വെടിക്കെട്ട് ബാറ്റിംഗാണ് കൊച്ചിയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. 33 പന്തില്‍നിന്നു മൂന്നു സിക്സറും മൂന്നു ബൗണ്ടറിയും ഉള്‍പ്പെടെ 50 റണ്‍സെടുത്ത സിജോമോനെ കെ. ആസിഫിന്‍റെ പന്തില്‍ എന്‍.എം. ഷംസുദീന്‍ പുറത്താക്കി.

SCROLL FOR NEXT