NEWSROOM

'കുമാർ സാഹ്നി എന്ന പ്രതിഭയെ അനുസ്മരിച്ചത് കേരളത്തിൻ്റെ വലിയ മനസ്': സയീദ് അക്തർ മിർസ

സങ്കീർണ്ണമായ ഇന്ത്യയെ പഠിക്കാൻ ശ്രമിച്ച കുമാർ സാഹ്നിക്ക് കേരളത്തെ ഏറെ ഇഷ്ടമായിരുന്നു

Author : ന്യൂസ് ഡെസ്ക്

കുമാർ സാഹ്നി എന്ന പ്രതിഭയെ അനുസ്മരിച്ചത് കേരളത്തിന്റെ വലിയ മനസെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ സയീദ് അക്തർ മിർസ. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി എം.ആർ. രാജൻ ചിട്ടപ്പെടുത്തി കേരളം ചലച്ചിത്ര അക്കാദമി പ്രസിദീകരിച്ച 'റിമെംബറിങ് കുമാർ സാഹ്നി' എന്ന പുസ്തകത്തിൻ്റെ  പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സങ്കീർണ്ണമായ ഇന്ത്യയെ പഠിക്കാൻ ശ്രമിച്ച കുമാർ സാഹ്നിക്ക് കേരളത്തെ ഏറെ ഇഷ്ടമായിരുന്നു. ആ സ്‌നേഹം കേരളം തിരികെ നൽകിയത് കേരളത്തിന്റെ വലിയ മനസെന്ന് സയീദ് അക്തർ മിർസ പറഞ്ഞു. നിള തിയേറ്ററിൽ നടന്ന ചടങ്ങിൽ മിർസ സാഹിത്യകാരി റോസ്‌മേരിക്ക് പുസ്തകം കൈമാറി.

ജീവിതത്തിൻ്റെ അർഥം മനസിലാക്കാനും അതിലൂടെ സിനിമയെ കണ്ടെത്താനും ശ്രമിച്ച വ്യക്തിയായിരുന്നു കുമാർ സാഹ്നി. അദ്ദേഹത്തിന്റെ ഒരിക്കലും മങ്ങാത്ത ചിരി തന്റെ സിനിമകളിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും മിർസ പറഞ്ഞു. എം.ആർ.രാജൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

SCROLL FOR NEXT