യുഎഇ പ്രസിഡന്‍റ് ഷേയ്ഖ് മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്‌യാന്‍ 
NEWSROOM

സുരക്ഷിതത്വവും സഹിഷ്ണുതയും ഉയര്‍ത്തിപ്പിടിക്കണം; യുഎഇ പ്രസിഡന്‍റ്

എമിറൈറ്റ്‌സില്‍ താമസിക്കുന്ന ജനസമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് യുഎഇ പ്രസിഡന്‍റ് എക്‌സ് പോസ്റ്റിടുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

യുഎഇ നിവാസികളോട് എമിറൈറ്റ്‌സിന്‍റെ സുരക്ഷിതത്വവും സഹിഷ്ണുതയും ഉയര്‍ത്തിപ്പിടിക്കാന്‍ ആവശ്യപ്പെട്ട് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായദ് അല്‍ നഹ്‌യാന്‍. എമിറൈറ്റ്‌സില്‍ താമസിക്കുന്ന ജനസമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് യുഎഇ പ്രസിഡന്‍റ് എക്‌സ് പോസ്റ്റിടുകയായിരുന്നു. സമാധാനവും സഹിഷ്ണുതയും സമൂഹത്തില്‍ വളര്‍ത്താന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.

"200ല്‍ അധികം ദേശങ്ങളില്‍ നിന്നുള്ളവര്‍ യുഎഇയില്‍ ഒരുമിച്ച് താമസിക്കുന്നുണ്ട്. രാജ്യത്തിന്‍റെ തുടര്‍ന്നുകൊണ്ടിരിക്കുന്ന വികസനത്തിന് ഇവരൊക്കെ സംഭാവന നല്‍കുന്നുമുണ്ട്. സുരക്ഷയാണ് നമ്മുടെ സമൂഹത്തിന്‍റെ അടിത്തറ. യുഎഇയെ വീടെന്നു കരുതുന്ന എല്ലാവരെയും സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വത്തിനായി നമ്മള്‍ പ്രോത്സാഹിപ്പിക്കണം", പ്രസിഡന്‍റ് പറഞ്ഞു.


SCROLL FOR NEXT