download (6) 
NEWSROOM

സജി ചെറിയാന്‍റെ വിവാദ പ്രസംഗം: പൊലീസിൻ്റെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

2022 ൽ മല്ലപ്പള്ളിയിൽ നടന്ന പൊതു ചടങ്ങിൽ പ്രസംഗിക്കവേ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് കേസിനാസ്പദം

Author : ന്യൂസ് ഡെസ്ക്

ഭരണഘടനയെ അവഹേളിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ പൊലീസിൻ്റ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം.ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട് ജസ്റ്റീസ് ബെച്ചു കുര്യൻ്റേതാണ് നിർദേശം.

2022 ൽ മല്ലപ്പള്ളിയിൽ നടന്ന പൊതു ചടങ്ങിൽ പ്രസംഗിക്കവേ മന്ത്രി പദവി വഹിച്ചിരുന്ന സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് കേസിനാസ്പദം.പ്രസംഗം പരിശോധിക്കുമ്പോൾ ഭരണഘടനയോട് ബഹുമാന കുറവ് കാണുന്നതായി ജസ്റ്റീസ് ബെച്ചു കുര്യൻ വാക്കാൽ പരാമർശിച്ചു. മന്ത്രിയുടെ പ്രസംഗത്തിൽ ഭരണഘടനയോട് ബഹുമാന കുറവില്ലെന്ന് ഡിജിപി ടി.എ. ഷാജി വാദിച്ചു. കേസ് ഒക്ടോബർ 23ന് വീണ്ടും പരിഗണിക്കും.

SCROLL FOR NEXT