അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനം പിടികൂടി. കോഴിക്കോട് വനം വിജിലൻസ് വിഭാഗമാണ് പിടികൂടിയത്. കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് ഡിവിഷന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. 14 കിലോഗ്രാമോളം ചന്ദനമാണ് പിടികൂടിയത്. പനങ്ങാട് ഷാഫിഖിൻ്റെ പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം കണ്ടെത്തിയത്.
വീട്ടുടമക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് തുടരന്വേഷണത്തിനായി കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൈമാറി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി വ്യക്തമായ സൂചന ലഭിച്ചിട്ടുള്ളതായി റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ വ്യക്തമാക്കി.