NEWSROOM

അന്വേഷണ ഉത്തരവില്‍ സന്തോഷമുണ്ടെന്ന് സന്ദീപാനന്ദ ഗിരി; നാടകമെന്ന് പി.വി. അന്‍വര്‍

ഗത്യന്തരമില്ലാതെ പ്രഖ്യാപിച്ച അന്വേഷണമാണമെന്ന് പി.വി. അൻവർ

Author : ന്യൂസ് ഡെസ്ക്

ആശ്രമം കത്തിക്കല്‍ കേസിലെ അന്വേഷണ ഉത്തരവില്‍ സന്തോഷമെന്ന് സന്ദീപാന്ദ ഗിരി. സേനയിലെ പുഴുക്കുത്തുകളെ പുറത്തുകളയുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിലും പൊലീസ് സേനയിലും വിശ്വാസമുണ്ടെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.

സത്യത്തിന്റേയും ധര്‍മത്തിന്റേയും നീതിയുടേയും പക്ഷത്തു നില്‍ക്കേണ്ട സേന സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ചട്ടുകങ്ങളാകുന്നത് അങ്ങേയറ്റം അപകടകരമാണ്. കേരളം യുപിയോ ബിഹാറോ പോലെയാകില്ല. ഇവിടെ ക്രമസമാധാനം പാലിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും സന്ദീപാനന്ദ ഗിരി ന്യൂസ് മലയാളത്തോട് പറഞ്ഞു.


എന്നാല്‍, അന്വേഷണ ഉത്തരവ് നാടകമാണെന്നായിരുന്നു പി.വി. അന്‍വറിന്റെ പ്രതികരണം. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയെടുക്കണം. വിവാദമായതോടെ ഗത്യന്തരമില്ലാതെ പ്രഖ്യാപിച്ച അന്വേഷണമാണിത്.

നാടകം തുടരട്ടെ, ജനം ഇതൊക്കെ കാണുന്നുണ്ട്. അവര്‍ കാര്യങ്ങള്‍ മനസിലാക്കട്ടെ, ഇതാണ് തന്റെ ഉദ്ദേശ്യം. താന്‍ പറയുന്നത് തുടരുമെന്നും അന്‍വര്‍ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

ആശ്രമം കത്തിക്കല്‍ അന്വേഷണത്തില്‍ അട്ടമറി നടന്നുവെന്നായിരുന്നു പി.വി. അന്‍വറിന്റെ ആരോപണം. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. വിരമിച്ച രണ്ടു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് അന്വേഷണം.

SCROLL FOR NEXT