NEWSROOM

സഞ്ജു സാംസണിന്‍റെ പരിക്ക്: നിര്‍ണായക അപ്ഡേറ്റുമായി കോച്ച് ദ്രാവിഡ്

അടുപ്പിച്ച് മത്സരങ്ങള്‍ കഴിഞ്ഞ് ഞങ്ങള്‍ക്കിപ്പോള്‍ ഒരു ഇടവേള കിട്ടിയെന്നും ഇന്നത്തെ മത്സരം കഴിഞ്ഞാല്‍ 27നാണ് ഞങ്ങള്‍ക്ക് അടുത്ത മത്സരമെന്നും ദ്രാവിഡ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


രാജസ്ഥാൻ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ പരിക്കുമായി ബന്ധപ്പെട്ട് നിര്‍ണായക അപ്ഡേറ്റുമായി കോച്ച് രാഹുല്‍ ദ്രാവിഡ്. ഡല്‍ഹിക്കെതിരായ മത്സരത്തിനിടെ പരിക്കറ്റ സഞ്ജു പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനായിട്ടില്ലെന്നും അതുകൊണ്ടാണ് ടീമിനൊപ്പം ബെംഗളരുവിലേക്ക് വരാതിരുന്നതെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.



"ടീമിനോടൊപ്പമുള്ള മെഡിക്കൽ സംഘം സഞ്ജുവിന്‍റെ പരിക്ക് ഭേദമാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ രണ്ട് മത്സരത്തില്‍ സഞ്ജുവിന് കളിക്കാനായില്ല. ടീം ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് യാത്ര ചെയ്ത് പരിക്ക് വഷളാവാതിരിക്കാനാണ് സഞ്ജു ടീമിനൊപ്പം വരാതെ ജയ്പൂരില്‍ തന്നെ തുടര്‍ന്നത്," ദ്രാവിഡ് പറഞ്ഞു.



"ടീം ഫിസിയോയും സഞ്ജുവിനൊപ്പമുണ്ട്. സഞ്ജുവിന് എപ്പോള്‍ കളിക്കാനിറങ്ങാനാകുമെന്ന് എനിക്ക് കൃത്യമായി പറയാനാവില്ല. അടുപ്പിച്ച് മത്സരങ്ങള്‍ കഴിഞ്ഞ് ഞങ്ങള്‍ക്കിപ്പോള്‍ ഒരു ഇടവേള കിട്ടി. ഇന്നത്തെ മത്സരം കഴിഞ്ഞാല്‍ 27നാണ് ഞങ്ങള്‍ക്ക് അടുത്ത മത്സരം. അതുകൊണ്ട് തന്നെ കാത്തിരിക്കുക എന്നത് മാത്രമെ സഞ്ജുവിന്‍റെ കാര്യത്തില്‍ ഇപ്പോൾ പറയാനാവൂ," ദ്രാവിഡ് പറഞ്ഞു.

SCROLL FOR NEXT