sanju-samson-out-for-a-back-to-back-duck-vs-south-afric 
NEWSROOM

ഡബിൾ 'ഡക്ക'ർ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വൻ്റി 20 യിലും സഞ്ജു പൂജ്യത്തിന് പുറത്ത്

കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിനെ പുറത്താക്കിയ മാര്‍ക്കോ യാന്‍സന്‍ തന്നെയാണ് ഇത്തവണയും സഞ്ജുവിനെ പുറത്താക്കിയത്

Author : ന്യൂസ് ഡെസ്ക്

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ പൂജ്യത്തിന് പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിനെ പുറത്താക്കിയ മാര്‍ക്കോ യാന്‍സന്‍ തന്നെയാണ് ഇത്തവണയും സഞ്ജുവിനെ പുറത്താക്കിയത്. നേരിട്ട രണ്ടാം പന്തില്‍ സഞ്ജുവിനെ മാര്‍ക്കോ യാന്‍സന്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ച് തവണ പൂജ്യത്തിന് പുറത്തവുന്ന ആദ്യ ബാറ്ററാണ് സഞ്ജു. രണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ നാണക്കേടിന്‍റെ റെക്കോര്‍ഡും സഞ്ജുവിൻ്റേതായി.


തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പൂജ്യനായി മടങ്ങിയതോടെ ടി20 ക്രിക്കറ്റില്‍ പൂജ്യത്തിന് പുറത്താവുന്ന ഇന്ത്യൻ താരങ്ങളില്‍ കെ എല്‍ രാഹുലിനെ മറികടന്നു കൊണ്ട് സഞ്ജു മൂന്നാം സ്ഥാനത്തെത്തി.

SCROLL FOR NEXT