NEWSROOM

സന്തോഷ് ട്രോഫി: റെയിൽവേസിനെ മലർത്തിയടിച്ച് കേരളത്തിന് വിജയത്തുടക്കം

71ാം മിനിട്ടിൽ മുഹമ്മദ്‌ അജ്സൽ ആണ് കേരളത്തിനായി ഗോൾ നേടിയത്

Author : ന്യൂസ് ഡെസ്ക്


സന്തോഷ് ട്രോഫി ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ കേരളത്തിന് വിജയത്തുടക്കം. ഇന്ന് കോഴിക്കോട് നടന്ന ആദ്യ ഗ്രൂപ്പ് മത്സരത്തിൽ കേരളം ശക്തരായ റെയിൽവേസിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.

71ാം മിനിട്ടിൽ മുഹമ്മദ്‌ അജ്സൽ ആണ് കേരളത്തിനായി ഗോൾ നേടിയത്. നിജോ ഗിൽബേർട്ടിന്റെ അസിസ്റ്റിൽ നിന്നായിരിന്നു ഈ ഗോൾ. വെള്ളി യാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ കേരളം ലക്ഷദ്വീപിനെ നേരിടും.

SCROLL FOR NEXT