NEWSROOM

എൻജിന് തീ പിടിക്കാൻ സാധ്യത; പതിമൂവായിരം കിയാ കാറുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് സൗദി

വാഹനങ്ങൾ സൗജന്യമായി റിപ്പയർ ചെയ്തതിന് ശേഷം വീണ്ടും വിപണിയിലിറക്കുമെന്നും സൗദി മന്ത്രാലയം അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

കിയാ കാറുകളുടെ എൻജിന് തീ പിടിക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് പതിമൂവായിരം കിയാ കാറുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് സൗദി. ഇത്തരത്തിൽ പിൻവലിക്കുന്ന വാഹനങ്ങൾ സൗജന്യമായി റിപ്പയർ ചെയ്തതിന് ശേഷം വീണ്ടും വിപണിയിലിറക്കുമെന്നും സൗദി മന്ത്രാലയം അറിയിച്ചു. 2010 - 2015 മോഡലുകളിലുള്ള കിയ കാറുകളെയാണ് സൗദി പിൻവലിച്ചത്. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യതയുള്ളതിനാലാണ് ഈ തീരുമാനം.

ALSO READ: രാജ്യദ്രോഹക്കുറ്റം: ഹോങ്കോങ്ങിൽ രണ്ട് മാധ്യമപ്രവർത്തകരെ ജയിലിലടച്ചു


ഇത്തരത്തിൽ പിൻവലിക്കുന്ന വാഹനങ്ങളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ഇത് പരിശോധിച്ച് ആളുകൾ തങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. വാഹനത്തിൻ്റെ പേര് ഉൾപെട്ടിട്ടുള്ളവർ റിപ്പയറിങ്ങിനായി കമ്പനിയുമായി ബന്ധപ്പെടണമെന്നും സൗജന്യ സേവനം ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ ഉടൻ ലഭ്യമാക്കുമെന്നും അറിയിപ്പിൽ പറഞ്ഞു.

SCROLL FOR NEXT