കുണ്ടന്നൂരിൽ തീപിടിച്ച സ്കൂൾ ബസ് 
NEWSROOM

കുണ്ടന്നൂരിൽ സ്കൂൾ ബസിന് തീ പിടിച്ചു; ആർക്കും പരുക്കില്ല

അപകടകാരണം വ്യക്തമല്ല

Author : ന്യൂസ് ഡെസ്ക്

എറണാകുളം കുണ്ടന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു. ആർക്കും പരുക്കില്ല. ഫയർഫോഴ്സെത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. തേവര എസ് എച്ച് സെൻ്റ് മേരീസ് സ്കൂളിലെ കുട്ടികളെ കയറ്റാൻ പോകുന്നതിനെയാണ് ബസിന് തീപിടിച്ചത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവറും ജീവനക്കാരിയും ഉടൻ തന്നെ പുറത്തിറങ്ങുകയായിരുന്നു. 35 ഓളം കുട്ടികളാണ് സാധാരണ ബസിൽ സ്കൂൾ ബസിൽ കയറാറുള്ളത്. 

SCROLL FOR NEXT