NEWSROOM

പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മറിഞ്ഞു‌; ആർക്കും പരുക്കില്ല

ഡ്രൈവറും വിദ്യാർഥികളും നിസാര പരുക്കോടെ രക്ഷപ്പെട്ടു

Author : ന്യൂസ് ഡെസ്ക്


പത്തനംതിട്ട മൂക്കന്നൂരിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മറിഞ്ഞു. ജ്ഞാനഗുരുകുലം സ്കൂളിലെ ബസാണ് മറിഞ്ഞത്. 12 വിദ്യാർഥികളുമായി പോയ സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. 

ഡ്രൈവറും വിദ്യാർഥികളും നിസാര പരുക്കോടെ രക്ഷപ്പെട്ടു. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

SCROLL FOR NEXT