ആലത്തൂർ കാട്ടുശ്ശേരിയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടമുണ്ടായി. എഎസ്എംഎം ഹയർ സെക്കൻഡറി സ്കൂൾ ബസ് ആണ് പേരാമംഗലം കനാലിലേക്ക് മറിഞ്ഞത്. 24 ഓളം കുട്ടികളെ നിസ്സാര പരിക്കുകളോടെ ആലത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും തന്നെ ഗുരുതരമായ പരിക്കുകൾ ഇല്ല. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്.
സ്കൂൾ വിട്ടു വീട്ടിലേക്ക് വിദ്യാർഥികളെ കൊണ്ട് പോകവെയായിരുന്നു സംഭവം. നാട്ടുകാരും പൊലീസും കൃത്യസമയത്തെത്തി വിദ്യാർഥികളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.