NEWSROOM

തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം വേണോ എന്ന് സ്കൂളുകള്‍ക്ക് തീരുമാനിക്കാം: ഹൈക്കോടതി

വിഷയത്തിൽ സ്കൂളിന് സഹായം ആവശ്യമെങ്കിൽ, അത് വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കുമെന്ന് കോടതി അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

സ്കൂൾ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയത്തിൽ സ്കൂൾ അധികൃതർക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. വിഷയത്തിൽ സ്കൂളിന് സഹായം ആവശ്യമെങ്കിൽ, അത് സർക്കാരും വിദ്യാഭ്യാസ വകുപ്പും ഉറപ്പാക്കണമെന്നുമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്കൂളിൽ രാഷ്ട്രീയം വേണ്ടെന്ന് അധികൃതർ തീരുമാനിക്കുകയും, തുടർ നടപടികളിലേക്ക് പോകുകയും ചെയ്യേണ്ടി വന്നാൽ, ആവശ്യമെങ്കിൽ അതിനും വിദ്യാഭ്യാസ വകുപ്പ് പിന്തുണ നൽകണമെന്ന് നിർദേശത്തിൽ പറയുന്നു.

സ്കൂൾ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം നിരോധിക്കണമെന്ന കണ്ണൂർ പട്ടന്നൂർ കെ പി സി ഹൈസ്കൂളിലെ പ്രധാനാധ്യാപികയുടെ ഹർജിയിലാണ് കോടതി നിർദേശം. ഇത് സംബന്ധിച്ച് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. ജസ്റ്റിസ് സിയാദ് റഹ്മാൻ്റേതാണ് നിർണായക ഉത്തരവ്.

SCROLL FOR NEXT