NEWSROOM

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം; വീണ്ടും സത്യാഗ്രഹ സമരവുമായി ഹർഷി​​ന

ഫെബ്രുവരി 13 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5വരെ കോഴിക്കോട് കിഡ്സൺ കോർണറിൽ ഹർഷിന സത്യാഗ്രഹ സമരമിരിക്കും

Author : ന്യൂസ് ഡെസ്ക്

പ്ര​​സ​​വ ശ​​സ്ത്ര​​ക്രി​​യ​​ക്കി​​ടെ കത്രിക വയറ്റിൽ ​​കു​​ടു​​ങ്ങി ദുരിതമനു​​ഭ​​വി​​ച്ച കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹർഷി​​ന നീ​തി തേ​ടി വീ​ണ്ടും തെ​രു​വി​ലേ​ക്ക്. 'വൈ​കു​ന്ന നീ​തി അനീതിയാണ്, ഹ​ർ​ഷി​ന​യ്ക്ക് നീ​തി ഉറപ്പാക്കുക'എന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി സമര സമിതിയുടെ ​നേ​തൃ​ത്വ​ത്തി​ൽ 13ന് ​കോ​ഴി​ക്കോ​ട് കിഡ്‌സൺ കോർണറിൽ വീണ്ടും സത്യാഗ്രഹ സമരം നടത്തും.



പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്നും സ്റ്റേ ലഭിക്കാൻ ഇടയായ സാഹചര്യവും, ഇതുവരെയും കേസ് ഹൈക്കോടതി പരിഗണിക്കണമെന്ന് ഗവൺമെൻ്റ് പ്രോസിക്യൂഷൻ്റെ ഭാഗത്തുനിന്നും കോടതിയോട് ആവശ്യപ്പെടാത്തതും സർക്കാർ ഹർഷിക്കൊപ്പമല്ല എന്ന് തെളിയിക്കുന്നതാണെന്ന് സമരസമിതി ആരോപിക്കുന്നു. ഫെബ്രുവരി 13 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5വരെ കോഴിക്കോട് കിഡ്സൺ കോർണറിൽ ഹർഷിന സത്യാഗ്രഹ സമരമിരിക്കും. സമരം മുൻ കെപിസിസി പ്രസിഡണ്ട് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. തനിക്കൊപ്പ​മു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ ആവർത്തിക്കുമ്പോഴും നീതി നടപ്പിലാകുന്നില്ലെന്ന് ഹർഷിന പറയുന്നു.



2017ൽ മൂ​ന്നാ​മ​ത്തെ പ്ര​സ​വ ശസ്ത്രക്രിയക്കിടെ ​കോ​​ഴി​​ക്കോ​​ട് മെഡിക്കൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ​​ നിന്നാണ് ഹർഷി​​ന​​യു​​ടെ വ​​യ​​റ്റി​​ൽ കത്രിക കു​​ടു​​ങ്ങി​​യ​​തെ​​ന്ന് പൊ​​ലീ​​സ് അന്വേഷണത്തിൽ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ രണ്ട് ഡോക്ടർമാർ, ര​ണ്ട് ന​ഴ്‌സുമാ​ർ അ​ട​ക്കം നാ​ല് ​പേ​രെ പ്ര​തി​ ചേ​ർ​ത്ത് മെ​ഡി​ക്ക​ൽ കോ​ളേ​ജ് പൊ​ലീ​സ് 2023 ഡി​സം​ബ​ർ 23ന് ​കു​ന്ദ​മം​ഗ​ലം കോ​ട​തി​യി​ൽ കുറ്റപത്രം ​സ​മ​ർ​പ്പി​ക്കു​ക​യും ചെയ്തു. വിചാരണ തുടരുന്നതി​നി​ടെ പ്ര​തി​ക​ൾ ഹൈ​ക്കോട​തി​യെ സ​മീ​പി​ക്കു​ക​യും 2024 ജൂ​ണി​ൽ സ്‌റ്റേ ​വാ​ങ്ങു​ക​യും ചെയ്തു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നിന്നാണ് ക​ത്രി​ക വ​യ​റ്റി​ൽ കുടുങ്ങിയതെന്ന് ​പൊ​ലീ​സ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും മെ​ഡി​ക്ക​ൽ ബോർഡ്‌ ചേ​ർ​ന്ന് ഡോ​ക്‌ട​ർ​മാ​ർ​ക്ക് ക്ലീൻചിറ്റ് ന​ൽ​കി. പി​ന്നീ​ട് ഹ​ർ​ഷി​ന സമരം ക​ടു​പ്പി​ക്കു​ക​യും പൊ​ലീ​സ് ശക്തമായ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും ചെ​യ്‌തതോ​ടെ​യാ​ണ് അന്വേഷണവുമായി ​മുന്നോ​ട്ട് ​പോകാൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്. നീ​തി തേ​ടി ഹ​ർ​ഷി​ന മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മു​ന്നി​ൽ 106 ദി​വ​സമാണ് സമരമിരുന്നത്. നഷ്‌ടപരിഹാ​രം ആവശ്യപ്പെട്ട് 2025 ജ​നു​വ​രി 18ന് ഹർഷിന ​കോ​ഴി​ക്കോ​ട് സി​വി​ൽ കോടതിയിൽ ഹ​ർജി സമർപ്പിച്ചി​രു​ന്നു. നടപടി ഒന്നുമാകാത്ത സാഹചര്യത്തിലാണ് ഹർഷിന വീണ്ടും സമരത്തിലേക്ക് ഇറങ്ങുന്നത്.

SCROLL FOR NEXT